എസി ക്ലാസ് യാത്രകള്‍ക്കായി ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു

The first Vande Bharat sleeper trains are coming for AC class travel

Jan 1, 2026 - 16:44
 0
എസി ക്ലാസ് യാത്രകള്‍ക്കായി ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു

എസി ക്ലാസ് യാത്രകള്‍ക്കായി ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു. അമൃത് ഭാരത് ട്രെയിനുകള്‍ വഴി എസി അല്ലാതെയുള്ള യാത്രക്കാര്‍ക്കും സുഖകരമായ യാത്ര പ്രധാനം ചെയ്തതിന് പിന്നാലെയാണിപ്പോള്‍ റെയില്‍വേയുടെ മറ്റൊരു നീക്കം.ഡിസംബര്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം ആകെ 164 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു, 42 ട്രെയിനുകളാണ് ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ഡല്‍ഹി-പാട്‌ന റൂട്ടിലാകും സര്‍വീസ് നടത്തുകയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

കേരളത്തിലേക്ക് എത്തുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാകും ഓടുന്നത്. എന്നാല്‍ ബെംഗളൂരു-കോഴിക്കോട്, ചെന്നെ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0