കേന്ദ്രസർക്കാർ രാജ്യത്ത് ടെലിഗ്രാം ആപ്പിന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി
The central government has imposed temporary restrictions on the Telegram app in the country
കേന്ദ്രസർക്കാർ രാജ്യത്ത് ടെലിഗ്രാം ആപ്പിന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് തീരുമാനം. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജൂണ്‍ 22 വരെ ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്തും. തട്ടിപ്പ് സംഘകളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജൂണ്‍ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിള്‍ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടെലഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചര്‍ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ തെളിവുകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നത്. ചാനലിന്റെ അഡ്മിന്മാര്‍ക്ക് പഴയ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ പറ്റുമെന്നും പരീക്ഷ എഴുതിയതിന് ശേഷം ചോദ്യ പേപ്പറുകള്‍ അറ്റാച്ച് ചെയ്ത് ഈ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













