കൽക്കരി കുംഭകോണം കേസിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്
The Supreme Court has given a clean chit to former Prime Minister Dr Manmohan Singh in the coal scam case
കൽക്കരി കുംഭകോണം കേസിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്. സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർണായക വിധി. കേസിൽ മൻമോഹൻ സിങ്ങിന് സമൻസ് അയച്ച വിചാരണക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ നടപടികളെല്ലാം അവസാനിപ്പിച്ചു. മൻമോഹൻ സിങ്ങിനെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ഓഗസ്റ്റിലും ഒക്ടോബറിലും സി.ബി.ഐ വിചാരണക്കോടതിയിൽ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ, സ്പെഷ്യൽ ജഡ്ജി ഈ റിപ്പോർട്ടുകൾ തള്ളുകയും കേസ് രജിസ്റ്റർ ചെയ്ത് 2015 മാർച്ചിൽ വിചാരണ നേരിടാൻ മൻമോഹൻ സിങ്ങിന് സമൻസ് അയക്കുകയുമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











