കുറിപ്പടിയില്ലാതെ വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വിൽക്കാൻ പാടില്ലെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ

The Central Government has issued a warning regarding the excessive use of medicines

Sep 22, 2026 - 20:20
Sep 22, 2026 - 20:31
 0
കുറിപ്പടിയില്ലാതെ വേദനസംഹാരികളും  ആന്റിബയോട്ടിക്കുകളും വിൽക്കാൻ പാടില്ലെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ

കുറിപ്പടിയില്ലാതെ വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വിൽക്കാൻ പാടില്ലെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ.  അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി. വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ വിവരം അറിയിക്കണം. ​ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം കർശന നിർദേശം നൽകിയിട്ടുണ്ട്. അശാസ്ത്രീയ മരുന്ന് ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് സർക്കുലറിൽ‌ പറയുന്നു. അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം മരുന്നുകളോട് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ, ആന്റിബയോട്ടിക്കുകൾ ആവശ്യമായ സാഹചര്യത്തിൽ മാത്രം, ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കണമെന്നാണ് നിർദേശം. പഴയ രോഗത്തിന് നൽകിയ ആന്റിബയോട്ടിക് സ്വയം വീണ്ടും ഉപയോഗിക്കരുത്. തുടർച്ചയായ വേദനയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കാരണം കണ്ടെത്തുന്നതിനായി ഡോക്ടറെ സമീപിക്കണമെന്ന് നിർദേശം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0