കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെയാണ് തന്നെ നീക്കിയതെന്ന് കെ സുധാകരൻ
Sudhakaran stated that he was removed from the post of KPCC President without any valid reason
കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെയാണ് തന്നെ നീക്കിയതെന്ന് മുതിർന്ന നേതാവ് കെ സുധാകരൻ. അതിനായി ചിലർ നടത്തിയ നീക്കങ്ങൾ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നിയെന്നും നേത്യത്വത്തിനെതിരെ കെ സുധാകരൻ പ്രതികരിച്ചു.
പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരെയും പ്രതിസന്ധിയിൽ കൂടെ നിന്നവരെയും വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. സർക്കാരിന് വേണ്ടത് സ്തുതി പാഠകരെയല്ലെന്നും കെ സുധാകരൻ വിമർശിച്ചു. സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജവം ഭരണപക്ഷത്തിനുള്ളിലും വേണം. അധികാരത്തേക്കാൾ വലുതാണ് ആദർശം. ഭരണം വരും പോകും. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവ് വെക്കരുതെന്നും സുധാകരൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










