നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
She breathed her last at her residence in Mankavu
നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധനേടിയ നടിയാണ്. കോഴിക്കോട് മാങ്കാവിലെ വസതിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. നാടക നടിയായി നിരവധി വേദികളിൽ അഭിനയച്ചതിന് ശേഷമാണ് സാവിത്രി ശ്രീധരൻ സിനിമയിലെത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടിയിരുന്നു. പിന്നീട് വൈറസ്, ഡാകിനി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു. 40 വർഷക്കാലം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നാടകവേദികളിൽ സജീവമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










