രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi urges the nation to confront its enemies collectively

Oct 20, 2026 - 20:34
 0
രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണമെന്നും രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമന്റെ ആദർശങ്ങളെ ഓർക്കാനുള്ള സമയമാണ് ഇതെന്നും ദസറ ആഘോഷത്തിൽ പങ്കെടുത്ത് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. ‘അടിച്ചമർത്തലിന്റെയും ഭീകരതയുടെയും അന്ത്യം’ കുറിക്കുന്നതാണ് ദസറ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. 

വിവേചനമില്ലാത്ത ഒരു ഭരണസംവിധാനത്തെയാണ് രാമരാജ്യം സൂചിപ്പിക്കുന്നത്. നീതി പുലരുന്നതും എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നതുമായ ഒരു രാജ്യം. ഇത്തരമൊരു സംവിധാനത്തിൽ, അധികാരത്തിന്റെ ലക്ഷ്യം കേവലം ഭരിക്കൽ മാത്രമല്ല, ജനക്ഷേമം ഉറപ്പാക്കുക കൂടിയാണ്.  സ്വന്തം വിഭവങ്ങളിൽ വിശ്വസിക്കണം, നമ്മുടെ നിശ്ചയദാർഢ്യത്തെ ശക്തിയാക്കി മാറ്റണം, സ്വന്തം കഠിനാധ്വാനത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0