രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു

President Draupadi Murmu urges everyone to participate in nation building in Independence Day message

Aug 14, 2026 - 20:50
 0
രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു

2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പുരോഗമിക്കുമ്പോൾ, വികസനത്തിന്റെ നേട്ടങ്ങൾ ഓരോ വ്യക്തിയിലും എത്തിച്ചേരണമെന്ന് ഓർമിപ്പിച്ചു.  ആർക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി പറഞ്ഞു.  ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് ഒരു വലിയ ദേശീയ നേട്ടമാണ്. ദശാബ്ദങ്ങളോളം നക്സലിസം രാജ്യത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് ഒരു വലിയ നേട്ടമാണ്. ഒരുകാലത്ത് നക്സലിസം ബാധിച്ചിരുന്ന പ്രദേശങ്ങളിൽ ഇന്ന് വലിയ ആവേശമാണ് കാണപ്പെടുന്നത്. ഈ മേഖലകളിൽ സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഭീകര ശൃംഖലകൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്താനുള്ള ഇന്ത്യൻ സായുധ സേനയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0