ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി

Pakistan qualified for the Super Eights of the T20 World Cup

Feb 19, 2026 - 21:41
 0
ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി

ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. നമീബിയയെ 102 റണ്‍സിന് തകർത്താണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിലേക്ക് എത്തിയത്. കൊളംബോ, സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. 58 പന്തില്‍ 100 റണ്‍സുമായി പുറത്താവാതെ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്താനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങില്‍ നമീബിയ 17.3 ഓവറില്‍ 97ന് എല്ലാവരും പുറത്താവുകയായിരുന്നു. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്റ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് പാകിസ്താന്‍ കളിക്കേണ്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0