ബിഹാർ മുഖ്യമന്ത്രി പദം രാജിവച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക്
Nitish Kumar resigns as Bihar Chief Minister and joins Rajya Sabha
ബിഹാർ മുഖ്യമന്ത്രി പദം രാജിവച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക്. രാജ്യസഭയിലേക്ക് പോകണമെന്ന് ഒരാഗ്രഹം മനസിൽ ഉണ്ടായിരുന്നുവെന്നും അത് നിറവേറ്റുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി പദം ഉപേക്ഷിക്കുന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി. പുതിയ ബിഹാർ സർക്കാരിന് തൻ്റെ പൂർണ സഹകരണവും മാർഗനിർദ്ദേശവും ഉണ്ടായിരിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി എന്നിൽ നിങ്ങളുടെ വിശ്വാസവും പിന്തുണയും സ്ഥിരമായി അർപ്പിച്ചിട്ടുണ്ട്. ആ വിശ്വാസത്തിൻ്റെ ശക്തിയിലാണ് ബിഹാറിലെ ജനങ്ങളെ സേവിച്ചിട്ടുള്ളത്. നിങ്ങളുടെ വിശ്വാസത്തിൻ്റേയും പിന്തുണയുടെയും ശക്തിയാണ് ഇന്ന് ബിഹാറിന് വികസനത്തിൻ്റേയും അന്തസ്സിൻ്റേയും ഒരു പുതിയ മാനം അവതരിപ്പിക്കാൻ സാധിച്ചത് നിതീഷ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











