കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം മോദി സ്വന്തമാക്കും

Modi will become the longest serving elected Prime Minister in India

Jun 5, 2026 - 15:23
 0
കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം മോദി സ്വന്തമാക്കും

2026 ജൂൺ 10-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം സ്വന്തമാക്കും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് അദ്ദേഹം മറികടക്കുന്നത്. തുടർച്ചയായി നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി  4,399 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13 മുതൽ 1964 മേയ് 27 വരെയുള്ള ജവഹർലാൽ നെഹ്‌റുവിന്റെ ഭരണം 4,398 ദിവസങ്ങൾ ആയിരുന്നു. ഇത് മോദി മറികടക്കും.ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള കാലയളവും പ്രധാനമന്ത്രിയായുള്ള കാലയളവും ഒന്നിച്ച് ചേർത്താൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തലവൻ എന്ന നേട്ടം അദ്ദേഹം നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0