തമിഴക വെട്രി കഴകം എംഎൽഎമാരെ കൂറുമാറ്റാൻ പ്രതിപക്ഷമായ ഡിഎംകെ ശ്രമിച്ചെന്ന് നിയമ മന്ത്രി ആർ നിർമ്മൽ കുമാർ

Law Minister R Nirmal Kumar has publicly accused the opposition DMK of trying to defect to the ruling Tamil Nadu party led by Chief Minister Vijay

Jul 1, 2026 - 20:29
 0
തമിഴക വെട്രി കഴകം എംഎൽഎമാരെ കൂറുമാറ്റാൻ പ്രതിപക്ഷമായ ഡിഎംകെ ശ്രമിച്ചെന്ന് നിയമ മന്ത്രി ആർ നിർമ്മൽ കുമാർ

തമിഴക വെട്രി കഴകം എംഎൽഎമാരെ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ പ്രതിപക്ഷമായ ഡിഎംകെ ശ്രമിച്ചതായി തമിഴ്‌നാട് നിയമ മന്ത്രി ആർ. നിർമ്മൽ കുമാർ പരസ്യമായി ആരോപിച്ചു. തമിഴ്‌നാട് നിയമസഭ സ്പീക്കർക്കെതിരെ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിൽ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ടിവികെ എംഎൽഎമാർക്ക് 35 കോടി മുതൽ 50 കോടി രൂപ വരെ ഡിഎംകെ നേതാക്കൾ വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവരുടെ നിർദ്ദേശപ്രകാരം മുൻ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണ് എംഎൽഎമാരെ സ്വാധീനിക്കാൻ നീക്കം നടത്തിയത് എന്ന് മന്ത്രി ആരോപിക്കുന്നു. കഴിഞ്ഞ 40 ദിവസമായി ഇതിനായുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0