വിവാദ പ്രസംഗം മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kolkata Police has registered an FIR against Mamata Banerjee for her controversial speech

Jun 12, 2026 - 17:08
 0
വിവാദ പ്രസംഗം മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്തയിലെ ധർമ്മതലയിൽ നടത്തിയ ഒരു പ്രസംഗത്തിനിടെ വർഗീയവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് നടപടി. കൊൽക്കത്ത സ്വദേശിയായ വ്യവസായി തുഷാർ കാന്തി ദാസ് ആണ് മമത ബാനർജിക്കെതിരെ പരാതി നൽകിയത്. ആരോപണത്തിന് ആധാരമായ പരാമർശം2026 മാർച്ചിൽ ധർമ്മതലയിലെ മെട്രോ ചാനലിന് മുന്നിൽ നടന്ന ഒരു പരിപാടിയിലാണ് മമത ബാനർജി വിവാദ പ്രസംഗം നടത്തിയത്."ഞങ്ങൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ സുരക്ഷിതരായിരിക്കുന്നത്; ഞങ്ങൾ ഇല്ലെങ്കിൽ ഒരു പ്രത്യേക സമുദായം നിങ്ങളെ വളഞ്ഞ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കും" എന്ന രീതിയിൽ മമത നടത്തിയ പരാമർശമാണ് കേസിന് ആധാരം. ഈ പ്രസ്താവന സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും വളർത്തുന്നതാണെന്നും, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവും സംഘർഷവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പരാതിയിൽ ആരോപിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0