ജെഡിയു പാർട്ടി വിട്ട് ആർഎൽഡിയിൽ ചേർന്ന് മുതിർന്ന നേതാവ് കെ സി ത്യാഗി

JDU leader k c thyaagi joined RLD

Mar 23, 2026 - 19:56
 0
ജെഡിയു പാർട്ടി വിട്ട് ആർഎൽഡിയിൽ ചേർന്ന് മുതിർന്ന നേതാവ് കെ സി ത്യാഗി

ജെഡിയു പാർട്ടി വിട്ട് ആർഎൽഡിയിൽ ചേർന്ന് മുതിർന്ന നേതാവ് കെ സി ത്യാഗി. പാർട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജയന്ത് ചൗധരിയുടെ സാന്നിധ്യത്തിലാണ് ത്യാഗി രാഷ്ട്രീയ ലോക് ദളിൽ ഔദ്യോഗികമായി ചേർന്നത്. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിൻ്റെ പാർട്ടിയാണ് ആർഎൽഡി. അദ്ദേഹത്തിൻ്റെ കൊച്ചു മകൻ ജയന്ത് ചൗധരിയാണ് ആർഎൽഡിയുടെ നിലവിലെ നേതാവ്. ജയന്ത് ചൗധരി സ്വതന്ത്ര ചുമതലയുള്ള കാബിനറ്റ് മന്ത്രിയാണ്. 

രണ്ട് പാർട്ടികളും ഒരേ പ്രത്യയശാസ്ത്ര വേരുകൾ പങ്കിടുന്നവരാണെന്നും ചരൺ സിംഗിൻ്റെ ആശയത്തിൽ മുന്നോട്ട് പോകുന്നവരാണെന്നും കെ സി ത്യാഗി പറഞ്ഞു. നേരത്തെ തന്നെ വ്യക്തമായ കാരണങ്ങൾ പറയാതെ ത്യാഗി ജെഡിയുവിൽ നിന്ന് പുറത്തു പോകുന്നതായി പ്രഖ്യാപിച്ചിരുന്നു. 2003ൽ പാർട്ടി രൂപീകരിച്ചത് മുതൽ സജീവ സാന്നിധ്യമായിരുന്നു. നിരവധി പ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 

ത്യാഗിയുടെ വരവ് പാർട്ടിക്ക് പുതിയ ഊർജ്ജവും ശക്തിയും നൽകുമെന്ന് ജയന്ത് ചൗധരി പറഞ്ഞു.

സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാനും കെയ്റ്റ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി അനിൽ ദേവ്, ഡോ. ബി അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ കെ സി ത്യാഗിയോടൊപ്പം കേരളത്തിൽ നിന്നും ആർഎൽഡിയിൽ ചേർന്നു. സംസ്ഥാന ത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് കെ പി അനിൽ ദേവ് പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0