വടക്കും നാഥ ക്ഷേത്രത്തിലെ ശ്രീലകത്തെ നെയ്മല ഇടിഞ്ഞാൽ എന്തെങ്കിലും അത്യാഹിതം ദേശത്തുണ്ടാകുമെന്നാണ് വിശ്വാസം
It is believed that if the Neymala in the Vadakkumnath temple collapses some kind of disaster will occur in the country
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ നെയ്‌മല വളരെ പ്രസിദ്ധമാണ്. ഭഗവാന് സമർപ്പിക്കുന്ന നെയ്യ് വറ്റാതെ ഒരു കൂന പോലെയായി മാറിയ അത്ഭുത പ്രതിഭാസമാണിത്. ഈ നെയ്മലക്കുള്ളിലാണ് ഭഗവാന്റെ പ്രതിഷ്ഠ. വിശ്വാസികളെ സംബഡിച്ചു വടക്കും നാഥ ക്ഷേത്രത്തിലെ ശ്രീലകത്തെ നെയ്മല ഇടിഞ്ഞാൽ എന്തെങ്കിലും അത്യാഹിതം ദേശത്തുണ്ടാകുമെന്നാണ് വിശ്വാസം.അത്തരത്തിൽ ഒരു മാസം മുൻപ് ശ്രീലകത്തെ നെയ്‍മല ഇടിഞ്ഞു. എന്നാൽ ക്ഷേത്ര ഭാരവാഹികൾ ഇത് സംബന്ധിച്ചൊരു വിശദീകരണവും നൽകിയിരുന്നില്ല. ദേവസ്വം ഭാരവാഹികൾ വേണ്ട നടപടികൾ സ്വീകരിചില്ല എന്നാരോപിച്ചു പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്.
മുൻപ് ഇത്തരത്തിൽ നെയ്മല ഇടിഞ്ഞ സാഹചര്യത്തിൽ ദേശത്തു വെടികെട്ടുപോലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വടക്കുനാഥ ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറി ടി ആർ ഹരിഹരൻ പറഞ്ഞു. നെയ്മല ഇടിഞ്ഞ സംഭവം ആരെയും അറിയിക്കാതിരുന്നത് കൃത്യസമയത്തു പ്രായശ്ചിത്തം ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടായി. ഭഗവൻ ദുസൂചനകൾ കാണിച്ചു തരുന്നതായാണ് വിശ്വാസ പ്രകാരം പറയുന്നത്. പ്രതിവിധികൾ ചെയ്യാൻ കാലതാമസമുണ്ടായെന്നും ഇത് ദേശത്തു അത്യാഹിതങ്ങൾക്ക് കാരണമായെന്നും വിശ്വാസികൾ പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













