അമേരിക്ക സൈനിക സമ്മർദ്ദം കുറച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ തയാറെന്ന് വ്യക്തമാക്കി ഇറാൻ

Iran has stated its readiness to open the Strait of Hormuz if the US reduces military pressure

Sep 22, 2026 - 20:34
 0
അമേരിക്ക സൈനിക സമ്മർദ്ദം കുറച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ തയാറെന്ന് വ്യക്തമാക്കി ഇറാൻ

അമേരിക്ക സൈനിക സമ്മർദ്ദം കുറച്ചാൽ ഹോർമുസ് കടലിടുക്ക് 7 ദിവസത്തിനുള്ളിൽ തുറക്കാൻ തയാറെന്ന് വ്യക്തമാക്കി ഇറാൻ. മധ്യസ്ഥർ വഴിയാണ് യുഎസിനെ ഇക്കാര്യം ഇറാൻ അറിയിച്ചത്. അതേസമയം ഐക്യരാഷ്ട്രസഭയിൽ ഇറാനുമായി കൂടിക്കാഴ്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഹൂതികളുമായുള്ള പോരാട്ടത്തിനിടയിലും സൗദി അറേബ്യയോടുള്ള സുരക്ഷാ പ്രതിബദ്ധതകൾ അമേരിക്ക പാലിക്കുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. ഹോർമുസിൽ രണ്ടാമത്തെ എണ്ണക്കപ്പലിനു നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തിൽ രണ്ട് നാവികർക്ക് പരുക്കേറ്റതായി യു കെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ വ്യക്തമാക്കി. ഇറാനെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ ഇറാനിയൻ വിമാനക്കമ്പനികളെ അന്താരാഷ്ട്ര യാത്രകളിൽ നിന്ന് വിലക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0