പുതിയ മാർപ്പാപ്പ ലിയോ പതിനാലാമന് 𝟯𝟯,𝟬𝟬𝟬 ഡോളറാണ് ശമ്പളമായി ലഭിക്കുക

New Pope Leo Vediyannan 𝟯𝟯, 𝟬𝟬𝟬 dollar is available as a salary.

May 18, 2025 - 17:18
 0
പുതിയ മാർപ്പാപ്പ ലിയോ പതിനാലാമന് 𝟯𝟯,𝟬𝟬𝟬 ഡോളറാണ് ശമ്പളമായി ലഭിക്കുക

പുതിയ മാർപ്പാപ്പ ലിയോ പതിനാലാമന് ഒരു മാസം 𝟯𝟯,𝟬𝟬𝟬 ഡോളറാണ് ശമ്പളമായി ലഭിക്കുക. അതായത് ഏകദേശം 𝟮𝟴 ലക്ഷം രൂപയോളം. യുഎസ് പ്രസിഡിന്റെയും  ഉന്നത സർവ്വകലാശാല മേധാവികളുടെയും അതേ ശമ്പളമാണ് മാർപ്പാപ്പയ്ക്ക് ലഭിക്കുക. 𝟮𝟰 മണിക്കൂറും സൗജന്യ ഭക്ഷണം, പോപ്പ് മൊബൈലിലേക്കുള്ള പ്രവേശനം, ഒരു സ്വകാര്യ ഫാർമസി, എന്നിങ്ങനെ മാർപാപ്പയ്ക്ക് സവിശേഷ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെ പോലെ ശമ്പളം വേണ്ടെന്ന നിലപാട് സ്വീകരിച്ചില്ലെങ്കിൽ  ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ അത്രയും വരുമാനം അദ്ദേഹത്തിനും ലഭിക്കും. അതുപോലെ  കർദ്ദിനാൾമാർക്ക് 𝟯.𝟳𝟳 ലക്ഷം മുതൽ 𝟱.𝟭𝟵 ലക്ഷം രൂപ വരെയാണ് ശമ്പളം. ബിഷപ്പുമാർക്ക് 𝟮.𝟴𝟯 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. റോമിലുള്ള വൈദികർക്ക് 𝟭.𝟭𝟯 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0