അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെ തകർക്കാൻ ഒരുങ്ങി ഇന്ത്യ

India is set to crush England in the U19 ODI Cricket World Cup final

Feb 7, 2026 - 16:18
 0
അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെ തകർക്കാൻ ഒരുങ്ങി ഇന്ത്യ

അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തു  ഇന്ത്യ. ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 412 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ വൈഭവ് സൂര്യവന്‍ഷിയുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ആയുഷ് മാത്രെ  അര്‍ധെ സെഞ്ചുറി നേടി. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജെയിംസ് മിന്റോ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റിയന്‍ മോര്‍ഗന്‍, അലക്‌സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 15 വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. ഗ്രീനിന് വിക്കറ്റ് നല്‍കിയാണ് വൈഭവ് മടങ്ങുന്നത്. വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി. സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0