യാത്രക്കാർ പ്രതിസന്ധിയിൽ

Hundreds of IndiGo flights have been cancelled. Passengers are facing a crisis.

Dec 5, 2025 - 15:46
 0
യാത്രക്കാർ പ്രതിസന്ധിയിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ എഫ്ഡിടിഎൽ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ആവശ്യമായി വരുന്ന ഫ്‌ലൈറ്റ് ക്രൂവിന്റെ എണ്ണം കണക്കാക്കുന്നതിൽ പിഴവ് പറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ കൂടി കൂടുതൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടേക്കാം. അതേസമയം, ഇൻഡിഗോ വിഷയം കൈകാര്യം ചെയ്ത രീതിയിൽ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു അതൃപ്തി രേഖപ്പെടുത്തി. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നിലവിലെ സാഹചര്യത്തിൽ വിമാനക്കൂലി വർധിക്കാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോയുടെ നിരവധി വിമാനങ്ങളാണ് രാജ്യത്തുടനീളം റദ്ദാക്കിയത്. വ്യാഴാഴ്ച മാത്രം 250-ഓളം ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0