ഡൽഹിയിൽ പ്രത്യേക പ്രതിനിധി ജി ദേവരാജൻ ചുമതലയേറ്റു
G Devarajan appointed
ഡൽഹിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ ചുമതലയേറ്റു. നിരവധി പ്രമുഖർ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. ന്യൂഡൽഹി കേരള ഹൗസിൽ അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസൻ്റെ സാന്നിധ്യത്തിലാണ് ജി ദേവരാജൻ ചുമതലയേറ്റത്. കായിക മന്ത്രി ഒ ജെ ജനീഷ്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ അബിൻ വർക്കി, ചാണ്ടി ഉമ്മൻ എന്നിവർ ജി ദേവരാജനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചു. ഡൽഹിയിൽ നടന്ന അനുമോദന ചടങ്ങിൽ വിവിധ സംഘടനകളുടെ പ്രതിനിധികളായ ബാബു പണിക്കർ, രഘുനാഥ്, മൻസൂർ, സാലിം മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ അശോകൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










