താൻ സ്വന്തം മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

Former Bangladesh Prime Minister Sheikh Hasina has said she is ready to face any consequences

Aug 6, 2026 - 10:53
 0
താൻ സ്വന്തം മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

താൻ സ്വന്തം മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്നെ പിന്തുണക്കുന്നവരും ബംഗ്ലാദേശിലെ ജനങ്ങളും ദുരിതം അനുഭവിക്കുമ്പോൾ തനിക്ക് മാറിനിൽക്കാൻ കഴിയില്ലെന്ന് ഹസീന പറഞ്ഞു. എന്നെ കാത്തിരിക്കുന്നത് ഏത് വിധിയാണെങ്കിലും, ഞാൻ എന്റെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്തും. എന്റെ പ്രിയപ്പെട്ട നാട്ടുകാർ കഷ്ടപ്പെടുമ്പോൾ തനിക്ക് മാറിനിൽക്കാൻ കഴിയില്ല... ഡിസംബർ മാസത്തിൽ എനിക്ക് തിരികെ പോകണം അവർ  പറഞ്ഞു. അവർ എന്നെ കൊന്നേക്കാം, ജയിലിലടച്ചേക്കാം... എന്നെ തടങ്കലിൽ വച്ചേക്കാമെന്നും ജയിലിലടച്ചേക്കാമെന്നും എനിക്കറിയാം. രാഷ്ട്രീയ പ്രേരിതമായ വ്യാജ കേസുകൾ അടിച്ചേൽപ്പിക്കാൻ അവർ ശ്രമിച്ചേക്കാം, എന്നാൽ ഭയത്തിന് ജനങ്ങളോടുള്ള എന്റെ കടമയെ തീരുമാനിക്കാനാകില്ല. വ്യക്തിപരമായ സുരക്ഷയുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമാണ് എന്റെ ജീവിതം, ഷെയ്ഖ് ഹസീന പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0