ശിശുക്ഷേമ സമിതി -കൊല്ലം ജില്ല: വർണ്ണോത്സവം 18 മുതൽ
ശിശുക്ഷേമ സമിതി വർണോത്സവം ഒക്ടോബർ 18 മുതൽ
സ്വന്തം ലേഖകൻ
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം'വർണോത്സവം 2026' ഒക്ടോബർ 18 മുതൽ വിവിധ വേദികളിൽ നടക്കും. ജില്ലയിലെ നഴ്സറി/അങ്കണവാടി മുതൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വരെയുള്ള കുട്ടികൾക്കാണ് കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങൾക്ക് ചിത്രരചന, മലയാളം പ്രസംഗം, ക്വിസ്, വിജ്ഞാനലേഖനം, വാർത്ത തയ്യാറാക്കൽ, കടലാസ് ശില്പ നിർമാണം, സംഘനൃത്തം, മോഹിനിയാട്ടം, ഓലക്കളിപ്പാട്ട നിർമാണം, കീബോർഡ്, മോണോ ആക്ട്, സംഘഗാനം, ചലച്ചിത്ര ഗാനാലാപനം, നാടൻപാട്ട് (സിംഗിൾ), മലയാളം വായന, നാടോടി നൃത്തം, കവിത ചൊല്ലൽ (മലയാളം, ഇംഗ്ലീഷ്), വയലിൻ, മൃദംഗം, കേരളനടനം, ഭരതനാട്യം, സമകാലിക നൃത്തം, ശാസ്ത്രീയ സംഗീതം, മിമിക്രി, ലളിതഗാനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
ജില്ലാതല ശിശുദിന റാലിയും സമ്മേളനവും നയിക്കുന്നതിനുള്ള കുട്ടി നേതാക്കളെ ഒക്ടോബർ 18ന് കടപ്പാക്കട ടി കെ ഡി എം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എൽ പി, യു പി മലയാളം പ്രസംഗ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കും. മലയാളം പ്രസംഗ മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാരായിരിക്കും സംസ്ഥാന തലത്തിൽ മത്സരിക്കുക. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടവർ എൽ പി,യു പി പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ അർഹരല്ല. പ്രസംഗ മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും മെമന്റോയും മെഡലും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. നഴ്സറി - അങ്കണവാടി കലോത്സവം ഒക്ടോബർ 24ന് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 8.30 മുതൽ ആരംഭിക്കും. കഥപറയൽ (മലയാളം, ഇംഗ്ലീഷ്), അഭിനയഗാനം (സോളോ, ഗ്രൂപ്പ്), മോണോ ആക്ട്, സംഘനൃത്തം, അക്ഷരപ്പാട്ട് എന്നിവയാണ് ഇനങ്ങൾ. മത്സര നിബന്ധനകൾ, ലഘുലേഖ, മത്സരക്രമം എന്നിവ ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിക്കും. ഫോൺ: 9747402111, 9447719520, 9447571111, 9895345389.
Child Welfare Committee, Kollam District – 'Varnolsavam' starts on the 18th.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












