അണ്ടര്‍-19 ലോകകപ്പില്‍ വിജയം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 7.5 കോടി രൂപ സമ്മാനമായി നല്‍കും

BCCI will give Rs 7.5 crore as a reward to the Indian team for winning the Under19 World Cup.

Feb 7, 2026 - 16:51
 0
അണ്ടര്‍-19 ലോകകപ്പില്‍ വിജയം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 7.5 കോടി രൂപ സമ്മാനമായി നല്‍കും


അണ്ടര്‍-19 ലോകകപ്പില്‍ വിജയം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 7.5 കോടി രൂപ സമ്മാനമായി നല്‍കും. 
ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ ടീമിനെ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പ്രശംസിച്ചു. ലോകകപ്പിലെ ടീമിന്റെ പ്രകടനത്തില്‍ ബിസിസിഐയും രാജ്യവും ഒരുപോലെ അഭിമാനിക്കുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആധിപത്യവും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ അപരാജിത കുതിപ്പും എടുത്തു പറയേണ്ടതാണ്. ഇതിനുള്ള അംഗീകാരമായാണ് 7.5 കോടി രൂപ ടീമിന് നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തിയ ആയുഷ് മാത്ര നയിച്ച ഇന്ത്യന്‍ സംഘത്തിന് അഭിനന്ദന പ്രവാഹമാണ്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 311 റണ്‍സിന് പുറത്തായി. 80 പന്തില്‍ നിന്ന് 175 റണ്‍സാണ് സൂര്യവന്‍ഷി ഫൈനലില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 15 സിക്‌സറുകളും 15 ഫോറുകളും ഉള്‍പ്പെടുന്നു. വെറും 55 പന്തില്‍ സെഞ്ച്വറി തികച്ച താരം ടൂര്‍ണമെന്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിക്ക് ഉടമയായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0