വധുവിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്: ഐസിയുവിൽ താലികെട്ട്
Avani, who had left early in the morning for her wedding day makeup, was seriously injured on her wedding day
വധുവിന് വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രി ഐസിയുവിൽ താലികെട്ട്.വിവാഹദിനം മേക്കപ്പിനായി പുലർച്ചെ പുറപ്പെട്ട ആവണിക്കാണ് വിവാഹദിനത്തിൽ ഗുരുതര പരുക്കേറ്റത്. ആലപ്പുഴ കൊമ്മാടി സ്വദേശിയും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ് ആതിര. അതിരാവിലെ മൂന്ന് മണിയോടെ കുമരകത്തേയ്ക്ക് ചമയത്തിനായി പോകവേ നവവധു സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചാണ് പരുക്കേറ്റത്.ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെനിന്ന് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നവംബർ 21 ന് ഉച്ചയ്ക്ക് 12.15നും 12.30നും മധ്യേയായിരുന്നു വിവാഹ മുഹൂർത്തം. തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി.പ്രഫസറുമായ വി.എം. ഷാരോണാണ് വരൻ.വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തി. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിച്ചു. വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേട്ടിട്ടുണ്ട്. 22ന് ആവണിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













