അരീക്കൽ ആയൂർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ഗാന്ധി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടന്നു.
അരീക്കൽ ആയൂർവ്വേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾ സജീവം ഗാന്ധി ചിന്തയിൽ ശുചീകരണത്തിൽ തിളങ്ങി ആയൂർവ്വേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ യും അരീക്കൽ ആയുർവേദ ആശുപത്രിയും-കൊട്ടാരക്കര: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എ എം.എ ഐ കൊട്ടാരക്കര ഏരിയയും അരീക്കൽ ആയുർവേദ ആശുപത്രിയും സംയുക്തമായി നെല്ലിക്കുന്നം ജംഗ്ഷൻ മുതൽ അരീക്കൽ ആയുർവേദ ഹോസ്പിറ്റൽ വരെ മെഗാ ശുചീകരണ പ്രവർത്തനം നടത്തി. ആയുർവേദ ഡോക്ടർമാർ, സ്റ്റാഫുകൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണത്തിന് എത്തിയ എല്ലാവർക്കും ഓർമയ്ക്കായി എ.എം.എ ഐ കൊട്ടാരക്കര ഏരിയ പ്രസിഡൻറ് ഡോ. എ. ആർ. സ്മിത്ത്കുമാർ നെല്ലിമരം സമ്മാനിച്ചു. മാലിന്യം മൂടിക്കിടന്ന സ്ഥലങ്ങളിൽ നെല്ലി തൈകൾ നട്ട് പ്രകൃതിസംരക്ഷണത്തിന് കളമൊരുക്കി. ഡോ. അനിഷ്മമോൾ പി. എസ്., ഡോ. അശ്വതി മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












