കർണ്ണാടകയിൽ സ്വകാര്യ വിമാനം തകർന്നുവീണു: പൈലറ്റ് ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Feb 9, 2026 - 10:45
Feb 9, 2026 - 12:35
 0
കർണ്ണാടകയിൽ സ്വകാര്യ വിമാനം തകർന്നുവീണു: പൈലറ്റ് ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

 ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെലഗാവിയില്‍ നിന്ന് കല്‍ബുര്‍ഗിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0