തൃശൂർ ദേശീയപാതയിൽ പാഴ്സൽ പടക്ക ലോറിക്ക് തീപിടിത്തമുണ്ടായി

A parcel firecracker lorry caught fire on the Thrissur National Highway

Jan 15, 2026 - 18:32
 0
തൃശൂർ ദേശീയപാതയിൽ പാഴ്സൽ പടക്ക ലോറിക്ക് തീപിടിത്തമുണ്ടായി

തൃശൂർ ദേശീയപാതയിൽ പാഴ്സൽ ലോറിക്ക് തീപിടിത്തമുണ്ടായി. കോയമ്പത്തൂരിൽ നിന്നും പടക്കം ഉൾപ്പെടെയുള്ള പാസ്‌സലുകളുമായി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. ഡ്രൈവർ പുത്തൂർ സ്വദേശി അനൂജിന് നിസാര പരുക്കേറ്റു.  ലോറി പൂർണ്ണമായും കത്തിനശിച്ചു. ലോറിക്കുള്ളിൽ നിയമവിരുദ്ധമായി പടക്കം സൂക്ഷിച്ചിരുന്നതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് സൂചന.പാഴ്സൽ സർവീസിലൂടെ പടക്കം കടത്തിയത് നിയമം ലംഘിച്ചുകൊണ്ടാണെന്ന് കരുതപ്പെടുന്നു. അഗ്നിസേന സംഘം എത്തിയാണ് തീ അണച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0