31ആം തവണയും എവറെസ്റ്റ് കീഴടക്കി കാമി റിത ഷെർപ്പ

NEPALI MOUNTAINER KAMI RITA SHERPA SCALES MOUNT EVERST FOR 31ST TIME BREAKING OWN RECORD

May 27, 2025 - 13:25
 0
31ആം തവണയും എവറെസ്റ്റ് കീഴടക്കി കാമി റിത ഷെർപ്പ

നേപാളി പർവതാരോഹകനായ കാമി റിത ഷെർപ്പ, എവറെസ്റ്റ് കീഴടക്കി 31ആം തവണയും സ്വന്തം റെക്കോർഡ് തകർത്തു. അദ്ദേഹം ആദ്യമായി എവറെസ്റ്റിൽ കയറിയത് 1994-ലാണ്. ഇതുവരെ 31 തവണ എവറസ്റ്റ് കീഴടക്കിയ  ഏക മനുഷ്യനാണ് കാമി റിത.  ഷെർപ്പാ ജനതയുടെ പരമ്പരാഗത പർവതാരോഹണ വൈദഗ്ധ്യത്തിന്റെ പ്രതീകമായാണ് ഈ നേട്ടത്തെ  കണക്കാക്കപ്പെടുന്നത്. മറ്റു പർവതാരോഹകരെ സുരക്ഷിതമായി മുകളിലേക്കും തിരിച്ചുമെത്തിക്കാൻ ഗൈഡായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം അന്തർദേശീയതലത്തിൽ  വലിയ ശ്രദ്ധ നേടിയിരിക്കുന്നു. മൗണ്ട് എവറെസ്റ്റിന്റെ ചരിത്രത്തിലും പർവതാരോഹണലോകത്തിലും ഇത് ഒട്ടേറെ തലങ്ങളിൽ സുപ്രധാനമായ നേട്ടമായി കണക്കാക്കപ്പെടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0