2018നെ പിന്നിട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമെന്ന പദവി തുടരും നേടി

The film was released in theaters on 25 April 2025. Shobhana plays the lead role alongside Mohanlal.

May 11, 2025 - 20:24
 0
2018നെ പിന്നിട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമെന്ന പദവി തുടരും നേടി

മോഹൻലാലിന്റെ തുടരും 2023-ലെ ബ്ലോക്ക്ബസ്റ്ററായ 2018നെ പിന്നിട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമെന്ന പദവി നേടുകയുണ്ടായി. തുടരും എന്ന ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്ത് റെജപുത്ര വിച്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത് നിർമ്മിച്ചതാണ്. 2025 ഏപ്രിൽ 25-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. മോഹൻലാലിനൊപ്പം ശോഭനയാണ്  പ്രധാന കഥാപാത്രമായി എത്തിയത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെയ്ക്‌സ് ബിജോയ് ആണ്. പ്രേക്ഷകരിൽ നിന്നും വിമർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2025 മേയ് 9 വരെ, ആദ്യ രണ്ട് ആഴ്ചയിൽ തന്നെ 183 കോടി രൂപ ലോകവ്യാപകമായി തുടരും കളക്ഷൻ നേടിയിട്ടുണ്ട്. ഇത് 200 കോടി ക്ലബ്ബിന് സമീപത്താണ്. ആഗോള തലത്തിൽ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാളചിത്രമായി തുടരും മാറിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0