ലക്ഷണങ്ങൾ പ്രത്യക്ഷപെടുന്നതിന് മുൻപ് തന്നെ ഫാറ്റി ലിവർ സാധ്യത കണ്ടെത്താമെന്ന് പുതിയ പഠനം
A new study suggests that fatty liver disease can be detected before symptoms appear.
ലക്ഷണങ്ങൾ പ്രത്യക്ഷപെടുന്നതിന് മുൻപ് തന്നെ രക്തപരിശോധനയിലൂടെ ഫാറ്റി ലിവർ സാധ്യത കണ്ടെത്താൻ കഴിയുമെന്ന് പുതിയ പഠനം. ഫാറ്റിലിവർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു വളരെ മുമ്പുതന്നെ (16 വർഷങ്ങൾക്ക് മുൻപ്) ഡോക്ടർമാർക്ക് രോഗ സാധ്യത പ്രവചിക്കാൻ കഴിയുമെന്ന് പുതിയ പഠനം പറയുന്നു. രക്തത്തിലെ പ്രോട്ടീനുകളിൽ പരിശോധന നടത്തിയാണ് രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആർക്കൊക്കെ ഫാറ്റി ലിവർ രോഗം വരുമെന്ന് കണ്ടെത്തുന്നതിൽ ഇത് 84 ശതമാനം കൃത്യതയുള്ളതാണെന്നും 16 വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രവചനങ്ങൾക്ക് 76 ശതമാനം കൃത്യതയുള്ളതാണെന്നും ഗവേഷകർ പറയുന്നു.സാൻ ഡിയാഗോയിൽ നടന്ന ദഹനരോഗ വാരാചരൻ യോഗത്തിലാണ് പുതിയ പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഫാറ്റി ലിവർ രോഗം, മെറ്റബോളിക് ഡിസ്‌ഫങ്‌ഷൻ എന്നും അറിയപ്പെടുന്നു, ഇത് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസുമായി ബന്ധപ്പെട്ടതാണ്. പുതിയ പഠനം നിരവധിപേർക്ക് ഉപയോഗപ്രദമാണ്. ഇതുവഴി രോഗം മൂർച്ഛിക്കുന്നതിന് മുൻപ് തന്നെ വേണ്ട ചികിത്സ രോഗികൾക്ക് നൽകാവുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













