റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

The lyrical video song begins with " Krishnane Krishnane ...." sung by Vineeth Sreenivasan with lyrics written by BK Harinarayanan and composed by Shaan Rahman

May 8, 2025 - 11:21
 0
റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച " ക്രഷാണേ ക്രഷാണേ...." എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. മെയ് പതിനാറിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0