മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ തലയിൽ: ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്ത യുവാവിന് ദാരുണ ജീവിതം
Flesh-eating bacteria on the head: A young man who underwent a hair transplant has a tragic life.
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ തലയിൽ. ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്ത യുവാവിന് ദാരുണ ജീവിതം. തലയോട്ടി പുറത്തുകാണുന്ന അവസ്ഥയിലാണ് യുവാവിപ്പോൾ. കൊച്ചി പനമ്പിള്ളി നഗറിലെ സ്വകാര്യ ഡെർമ ക്ലിനിക്കിനെതിരെ യുവാവ് പരാതി നൽകിയതോടെ ഡോക്ടർ മുങ്ങി. കഴിഞ്ഞ ഫെബ്രുവരി 26നാണ് പനമ്പിള്ളി നഗറിലെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപനത്തിൽ സനിൽ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് കഠിനവേദനയെത്തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ ഉറക്കഗുളികയും സ്റ്റിറോയിഡും നൽകുകയായിരുന്നു. എന്നിട്ടും വേദന കുറയാതിരുന്നപ്പോൾ മറ്റൊരു ഡോക്ടറെ കാണുകയായിരുന്നു. ശേഷമാണ് യുവാവിന് വേദനയുടെ കാരണങ്ങൾ വ്യക്തമായി മനസിലാവുന്നത്. ഇതുവരെ തലയിൽ പതിമൂന്ന് ശസ്ത്രക്രിയകളാണ് കഴിഞ്ഞത്. എന്നിട്ടും തലയോട്ടിയുടെ കുറച്ചു ഭാഗങ്ങൾ ഇപ്പോഴും പുറത്തുകാണാം. സ്ഥാപനത്തിനെതിരെ തേവര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













