മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ആരംഭിച്ചു
The shooting began in the famous Jaisalmer in Rajasthan
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിലാണ് ചിത്രീകരണം ആരംഭിച്ചത്. ബ്ലെസ്സി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അണിയാ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആൻസജീവ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
മികച്ച വിജയവും, അഭിപ്രായവും നേടിയ ഗോളം എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യയാണ് നായിക , സുധീഷ്, മണികണ്ഠൻ, ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജൻ, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ,ഭാഷകളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













