തമിഴ് താരം ദളപതി വിജയ്ക്കെതിരെ തെലുങ്ക് നടിയും സാമൂഹ്യ പ്രവർത്തകയുമായ ദിവ്യ സത്യരാജ്
Telugu actress and social activist Divya Sathyaraj has been making allegations against Tamil actor Thalapathy Vijay.
തമിഴ് താരം ദളപതി വിജയ്ക്കെതിരെ തെലുങ്ക് നടിയും സാമൂഹ്യ പ്രവർത്തകയുമായ ദിവ്യ സത്യരാജ്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമാണ് തുടർച്ചയായി ദിവ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദിവ്യയുടെ പ്രതികരണത്തെ വിജയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ ഇരുവരും മുൻനിര താരങ്ങളായ തളപതി വിജയുടെയും തല അജിത്തിന്റെയും ആരാധകർ തമ്മിലുള്ള ഐക്യവും സൗഹൃദവും താരതമ്യം ചെയ്താണ് ദിവ്യ പുതിയ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. താൻ ഏറെ ബഹുമാനിക്കുന്ന നടനാണ് അജിത്തെന്നും അദ്ദേഹം സ്ത്രീകളെ ബഹുമാനിക്കുന്നത് ഏറെ പ്രശംസനീയമാണെന്നും ദിവ്യ പ്രതികരിച്ചു. നേരത്തെ തൃഷയുടെ പേരുകൾ ചേർത്തും വിജയ്ക്കെതിരെ ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു. ദിവ്യയുടെ പ്രതികരണത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













