കേരളത്തിൽ സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കാൻ പുതിയൊരു സംരംഭവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
RBI LAUNCHES FINANCIAL LITERACY INTIATIVE VIA LIBRARY NETWORK IN KERALA
കേരളത്തിൽ സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കാൻ പുതിയൊരു സംരംഭവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രാമീണ വായനശാലകളുടെ ശൃംഖലയിൽ സാമ്പത്തിക ബോധവത്കരണ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ്, തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് അവബോധം നൽകുകയാണ് ലക്ഷ്യം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മലയാളത്തിൽ തയ്യാറാക്കിയ അഞ്ച് ലഘുലേഖകൾ ഗ്രാമപ്രദേശങ്ങളിലെ വായനശാലകളിൽ സൗജന്യമായി ലഭ്യമാണ്. ഈ പുസ്തകങ്ങൾ വായനക്കാർക്ക് സാമ്പത്തിക സേവനങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ്, തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് ലളിതമായി വിവരിക്കുന്നു. പ്രത്യേകിച്ച് ഡിജിറ്റൽ തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ക്യുആർ കോഡുകൾ, ഇമെയിൽ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













