ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന ടാഗ് ലൈനോടെ ആസാദി മെയ് 9ന് തിയേറ്ററുകളിലെത്തും
Sreenath Bhasi, Lal and Saiju Kurup play the lead roles in Azadi. Raveena Ravi is the heroine in this film.
ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസാദി മെയ് 9ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിൽ രവീണാരവിയാണ് നായിക. പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന ടാഗ് ലൈനോടെയാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ത്രില്ലർ സ്വഭാവം നൽകുന്നതാണ് ഈ പോസ്റ്റർ. സെൻട്രൽ പിക്ച്ചഴ്സ് ഈ ചിത്രംപ്രദർശനത്തിനെത്തിക്കുന്നത്. ലിറ്റിൽ ക്രൂഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആശുപതിയുടെ പശ്ചാത്തലത്തിലൂടെ നിലനിൽപ്പിൻ്റെ, പോരാട്ടമാണ് സംഘർഷ ഭരിതമായി അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, ഇമോഷൻ രംഗങ്ങളും ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













