എന്താണ് സിന്ധുനദീജല കരാർ: പാകിസ്താനെ വെട്ടിലാക്കി ഇന്ത്യ. 

What is the Indus Water Treaty: India has cut off Pakistan.

Apr 25, 2025 - 13:38
 0
എന്താണ് സിന്ധുനദീജല കരാർ: പാകിസ്താനെ വെട്ടിലാക്കി ഇന്ത്യ. 

സിന്ധു നദീജല കരാറിൽ ആറ് നദികളാണ് ഉൾപ്പെടുന്നത്. 
ഇന്ത്യയിലൂടെ ഒഴുകി പാകിസ്താനിലേക്ക് പോകുന്ന 6 നദികളിലെ ജലം എങ്ങനെ ഇരുരാജ്യങ്ങളും ഉപയോഗിക്കണമെന്ന കരാറാണ് സിന്ധു നദീജല കരാർ.  1960 ൽ ജവഹർലാൽ നെഹ്റുവാണ് കരാറിൽ ഒപ്പുവെച്ചത്. പൂർണ്ണമായും പാകിസ്ഥാന് ഗുണകരമാകുന്ന രീതിയിലാണ് കരാറിന്റെ ഘടന. 

കിഴക്കൻ നദികളായ രവി, ബീസ്, സത്ലാജ് നദികളുടെ  അവകാശം ഇന്ത്യക്കെന്നും സിന്ധു, ജ്ജ്ലം , ചേനബ് തുടങ്ങിയ പടിഞ്ഞാറൻ നദികളുടെ അവകാശം പാകിസ്താനുമെന്നാണ് കരാറിലെ വ്യവസ്ഥ. 
കരാർ പ്രകാരം മൊത്തം ജലത്തിന്റെ 80% പാക്കിസ്ഥാന് ഉപയോഗിക്കാം എന്നും ഒരു തടസ്സവുമില്ലാതെ അവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാം എന്നതുമാണ് വ്യവസ്ഥയിൽ ഉള്ളത്. 

കരാർ പ്രകാരം ഇന്ത്യക്ക് ഈ ജലം തടഞ്ഞു നിർത്തി ഉപയോഗിക്കാൻ പാടില്ല, വെള്ളത്തിന്റെ അളവ് കുറക്കുന്ന പ്രക്രിയ ചെയ്യാൻ കഴിയില്ല. അതായത് ഒരു ഡാം കെട്ടി വെള്ളം തടഞ്ഞു നിർത്തി വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയില്ല. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താൻ പാടില്ല. 

പാക്കിസ്ഥാൻ ഒരു കാർഷിക സമ്പദ്വ്യവസ്ഥയാണ്. ഈ കാർഷിക രംഗത്തെ പിടിച്ചു നിർത്തുന്നത് സിന്ധുനദീതട കരാറിൽ ഉൾപ്പെടുന്ന 6 നദികളിൽ നിന്ന് വർഷം മുഴുവൻ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ്. അത് ഡാം കെട്ടി നിർത്തി കൃഷിക്കും, വൈദ്യുതി ഉൽപ്പാദിപ്പിക്കാനും, കുടിവെള്ളത്തിനും വേണ്ടി ഉപയോഗിക്കുന്നു. 

65 വർഷമായി തുടരുന്ന കരാറാണ് ഇന്ത്യ പിൻവലിക്കാൻ പോകുന്നത്. ഇത് സാമ്പത്തിക സാമൂഹിക സാംസ്കാരികമായ രീതിയിൽ പാകിസ്താനെ ബാധിക്കുമെന്നതിൽ സംശയമില്ല. പാകിസ്താന്റെ അടിസ്ഥാന വികസനത്തിൽ ഈ കരാർ വളരെ പ്രധാനപെട്ടതാണ്. കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതോടെ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തുലുകള്‍. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യത പൂര്‍ണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതായിരിക്കും ഈ തീരുമാനം. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0