ഇന്ത്യ നടത്തുന്ന ജലയുദ്ധം അനധികൃതമെന്ന് പാകിസ്താൻ ഊർജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു
Pakistan's Energy Minister Awais Leghari has said that India's water war is illegal following the Pahalgam terror attack.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തുന്ന
ജലയുദ്ധം അനധികൃതമെന്ന് പാകിസ്താൻ ഊർജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. സിന്ധുനദീജല കരാർ മരവിപ്പിച്ചത് അപക്വമെന്നും ഭീരുത്വമെന്നും അദ്ദേഹം പറഞ്ഞു. സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്. നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങൾ അതിനെ പൂർണ്ണ ശക്തിയോടെ പ്രതിരോധിക്കുമെന്നും ലെഗാരി പറഞ്ഞു. ഇന്ത്യക്കെതിരെ ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ രംഗത്തെത്തി. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുമുണ്ടായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











