ശക്തമായ കാറ്റിലും മഴയിലും വടക്കൻ കേരളത്തിൽ രണ്ടു മരണം

Two deaths in North Kerala due to strong winds and rain

Jul 26, 2025 - 20:54
 0
ശക്തമായ കാറ്റിലും മഴയിലും വടക്കൻ കേരളത്തിൽ രണ്ടു മരണം

ശക്തമായ കാറ്റിലും മഴയിലും വടക്കൻ കേരളത്തിൽ രണ്ടു മരണം. കണ്ണൂരിൽ വീടിന് മുകളിൽ മരം വീണും, ബോട്ട് മറിഞ്ഞുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് കട്ടിപ്പാറയിൽ മഴവെള്ളപാച്ചിലുണ്ടായി. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു.  ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0