വനിതാ മാധ്യമപ്രവർത്തകക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ് എസ്.വി. ശേഖറിനെ വിമർശിച്ചു കോടതി

The court criticized S.V. Shekhar for his social media post against a woman journalist

Apr 26, 2025 - 12:52
 0
വനിതാ മാധ്യമപ്രവർത്തകക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ് എസ്.വി. ശേഖറിനെ വിമർശിച്ചു കോടതി

വനിതാ മാധ്യമപ്രവർത്തകക്കെതിരെ സോഷ്യൽ മീഡിയയിലെ അവഹേളനപരമായ പോസ്റ്റുകൾ പങ്കുവെച്ച നടനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ എസ്.വി. ശേഖറിനെ വിമർശിച്ചു കോടതി. വനിതാ മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും അപമാനിക്കുന്ന പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടതിനെ തുടർന്നാണ് ബിജെപി അംഗം വിവാദത്തിലായത്. 2018 ഏപ്രിൽ 19നാണ് കേസിനാസ്പദമായ പോസ്റ്റ് ശേഖർ ഷെയർ ചെയ്തത്. ഇതേതുടർന്ന് തമിഴ്‌നാട് ജേർണലിസ്റ്റ് അസോസിയേഷൻ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തു
ഷേഖർ വൈകാതെ പോസ്റ്റ് ഡിലീറ്റ് ചെയ്തു, ക്ഷമ ചോദിച്ചു. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കാതെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. നിയമപരമായ പ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു. 2025 ജനുവരി 2ന്  മദ്രാസ് ഹൈക്കോടതി എസ്.വി. ശേഖറിന്റെ അപ്പീൽ തള്ളുകയും പ്രത്യേക കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു. അപ്പീൽ സമർപ്പിക്കാൻ അദ്ദേഹത്തിന് 90 ദിവസത്തെ സമയം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0