ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ എത്തുന്നു 

The film is about the survival of a little girl battling cancer and the protection of mangrove forests.

Jun 5, 2025 - 16:21
 0
ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ എത്തുന്നു 

കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനവും, കണ്ടൽക്കാടുകളുടെ സംരക്ഷണവുമാണ് സിനിമയുടെ വിഷയം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ആവുകയാണ്. കേരള ഫിലിം ക്രിട്ടിക്സ്  അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാൻഗ്രോവ്. ചിത്രത്തിന്റെ  രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ്  പൈങ്കുളം എന്നിവർ ചേർന്ന്‌ നിർമ്മിച്ച ചിത്രമാണിത്.

 രാജേഷ് ക്രോബ്രാ,സുധീർ കരമന,ദിനേഷ് പണിക്കർ. നിയാസ് ബക്കർ, ഗാത്രി വിജയ് തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്. കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. അവിടെ മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന കൊച്ചു പെൺകുട്ടി. കാൻസർ ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ  ഇരിക്കെ അവൾ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും ചിത്രങ്ങളിലും ആ ഗ്രാമത്തിലെ  മനുഷ്യ ജീവിതവും, പ്രകൃതിയുടെ അതിജീവന  മാതൃകയായ കണ്ടൽക്കാടുകളും,അത് നട്ടു വളർത്തിയ  ചാത്തനും പിന്നെ  അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത  ചന്ദ്രശേഖരൻ മാഷും തൻറെ എല്ലാമെല്ലാമായ  അച്ഛനും  പ്രിയപ്പെട്ട കൂട്ടുകാരും എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങൾ ആകുന്നു. ഗ്രാമത്തെ കുറിച്ചുള്ള അവളുടെ  നിറമുള്ള ഓർമ്മകൾ ക്യാൻസറിന്റെ കൊടിയ വേദനയിലും അവൾ എഴുതിയ ഈ  പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ ആണ് പുറംലോകം അറിയുന്നത്. കാൻസറിനെ അതിജീവിച്ച് അവൾ എഴുതിയ ഈ കഥകൾ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേർ  സാക്ഷ്യങ്ങൾ ആകുന്നു. ഇതാണ് ചിത്രത്തിന്  ഇതിവൃത്തം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0