ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

Former MP Prajwal Revanna sentenced to life in sexual assault case

Aug 3, 2025 - 10:42
Aug 3, 2025 - 11:17
 0
ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം. കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത നാലു ബലാത്സംഗ കേസിലാണ് ജനതാദൾ നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. കേസിൽ പ്രജ്വൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വീട്ടുജോലിക്കാരിയായ സ്ത്രീയെ ബസനവഗുഡിയിലെ വസതിയിൽ വച്ച് ബലാത്സംഗം ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. നിലവിൽ നാലു ബലാത്സംഗ കേസുകളിൽ രേവണ്ണ പ്രതിയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0