പൂരലഹരിയിലാണ് മലയാളികൾ. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്
Malayalis are in a state of pure excitement. A sea of people are flocking to the pure city
പൂരലഹരിയിലാണ് മലയാളികൾ. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. കണിമംഗലം ശാസ്താവ് വടക്കും നാഥനിലെത്തി. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും പൂരം പൊടിപൂരമാക്കാൻ കരുതിവച്ചിരിക്കുന്ന സർപ്രൈസുകൾ കാത്തിരിക്കുകയാണ് ഓരോ പൂരപ്രേമിയും. നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













