നീരജ് മാധവ് നായകനാകുന്ന"പ്ലൂട്ടോ"എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം നടന്നു
Director B Unnikrishnan performed the switch. Actor Antony Varghese clapped the first clap
നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "പ്ലൂട്ടോ"എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു.നടർ ആന്റെണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു. നിയാസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആദിത്യൻ ചന്ദ്രശേഖർ ക്രിയേറ്റിവ് ഡയറക്ടറാവുന്ന ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













