നായകനെ വെല്ലുന്ന പ്രതിനായകൻ... സിഐ ജോർജായി സ്‌ക്രീനിൽ നിറഞ്ഞാടിയ പ്രകാശ് വർമ്മ
CI George in the film will continue to be a film that no one can forget.
തുടരും ചിത്രത്തിലെ സിഐ ജോർജിനെ ആ പടം കണ്ടവരാർക്കും മറക്കാൻ കഴിയില്ല. നായകനെ വെല്ലുന്ന പ്രതിനായകൻ അതാണ് സിഐ ജോർജായി സ്‌ക്രീനിൽ നിറഞ്ഞാടിയ പ്രകാശ് വർമ്മ. അദ്ദേഹം ഇന്ത്യയിലെ പ്രമുഖ പരസ്യ സംവിധായകനും നിർമ്മാതാവുമായ വ്യക്തിയാണ്. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ നിർമ്മിച്ച പ്രശസ്ത പരസ്യം വോഡഫോൺ സൂപർ ഡാഡാണ്. ഈ പരസ്യം പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.
നടനായി പുതുമുഖമാണെങ്കിലും കാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ പ്രകാശ് വര്‍മ, ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ്.
ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ ബി മൈ ഗെസ്റ്റ് പരസ്യം, ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനം ചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറി മില്‍ക്കിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്‌സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













