തന്റെ ബുട്ടീക്കിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് ആര്യ ബാബു
Arya Babu said that he committed fraud using a fake Instagram page of his boutique
തന്റെ ബുട്ടീക്കിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ച് വ്യാജ ക്യൂആർ കോഡും വീഡിയോയും നിർമിച്ച് തട്ടിപ്പ് നടത്തിയെന്ന് ആര്യ ബാബു. കാഞ്ചിപുരം എന്ന പേരിലുള്ള തന്റെ റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമ്മിച്ചാണ് തട്ടിപ്പ്. പതിനായിരത്തിലധികം വിലയുള്ള സാരികൾക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കാഞ്ചീവരത്തിന്റെ ഒറിജിനൽ പേജില് നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഉപയോഗിക്കുകയും ചെയ്തു. പോസ്റ്റിനൊപ്പം നൽകിയിരുന്നത് തട്ടിപ്പുകാരുടെ നമ്പറുകളായിരുന്നു. അതില് ബന്ധപ്പെടുമ്പോള് പണം അയക്കാനുള്ള ക്യു ആര് കോഡ് നല്കും. പണം അക്കൗണ്ടിലെത്തുന്നതോടെ ബ്ലോക്ക് ചെയ്യും. ഇതായിരുന്നു തട്ടിപ്പുകാരുടെ രീതി. പണം നഷ്ടപ്പെട്ടയാളിൽ നിന്നുമാണ് ആര്യ ഈ വിവരം അറിഞ്ഞത്. ഉടനെ തന്നെ താരം പോലീസിൽ പരാതി നൽകുകയും ചെയ്തു. തട്ടിപ്പിന് പിന്നില് ബിഹാറില് നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം. പണം നൽകി ദിവസങ്ങൾ കഴിഞ്ഞും വസ്ത്രങ്ങൾ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തന്റെ ബുട്ടീക്കിന്റെ പേരില് 20 ഓളം വ്യാജ അക്കൗണ്ടുകള് ഇറങ്ങിയിട്ടുണ്ടെന്നാണ് ആര്യ പറയുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













