എസ്റ്റിക് 2026 പ്രദർശനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മലയാളി സംരംഭമായ കേരള പെയിന്റ്സ്

aeistic 2026 kerala paints

Oct 27, 2026 - 16:09
 0

എസ്റ്റിക് 2026 പ്രദർശനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മലയാളി സംരംഭമായ 'കേരള പെയിന്റ്സ്'. കേന്ദ്ര ഗവൺമെന്റ് ന്റെ ദേശീയ ശാസ്ത്ര സാങ്കേതിക ന്യുതന ആശയങ്ങൾക്കായി സങ്കടിപ്പിച്ച മേളയാണ് എസ്റ്റിക് 2026. കേന്ദ്ര റബർ ബോർഡിന്റെ സാങ്കേതിക സഹകരണത്തോടെ വികസിപ്പിച്ചെടുത്ത മൂന്ന് നൂതന ഉൽപ്പന്നങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്ത കോൺക്ലേവിൽ കേരള പെയിന്റ്സ് അവതരിപ്പിച്ചത്. കോൺക്ലെവ് പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു. യുവതയുടെ ആശങ്ങൾക്ക് പ്രാദാന്യം നൽകികൊണ്ട് രാജ്യത്തെ ന്യുതന  ആശയങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കുമെന്ന് ഉൽഘാടനം ചെയ്തുകൊണ്ട് പ്രദാനമന്ദ്രി പറഞ്ഞു. രാജ്യത്തെ യുവതലമുറയുടെ സ്റ്റാർട്ട്‌അപ് ക്ലോൺക്ലെവ് ആയാണ് ഈ പ്രദർശനത്തെ മാധ്യമങ്ങൾ വിലയിരുത്തുന്നത്. കേന്ദ്രസർക്കാരിന് കീഴിലുള്ള മുഴുവൻ വകുപ്പുകളിലെയും ഇന്നോവറ്റീവ് സ്റ്റാർട്ട്‌അപ് പ്രോഡക്ടുകൾ ആണ് പ്രദർശനത്തിൽ ഉള്ളത്. 3 ദിവസത്തെ പ്രദർശനത്തിൽ വിവിധ വിഷയങ്ങളിൽ ലോകത്തെ പ്രശസ്തരായ പ്രമുഖർ ക്ലാസുകൾ എടുക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.

വർധിച്ചുവരുന്ന ചൂടിന് പരിഹാരമായി വീടിനുള്ളിൽ താപനില 10 മുതൽ 15 ഡിഗ്രി വരെ കുറയ്ക്കാൻ സഹായിക്കുന്ന ലാറ്റക്സ് അധിഷ്ഠിത ഹീറ്റ് റിഫ്ലക്റ്റീവ് ഉൽപ്പന്നമായ 'കൂൾകോട്ട്‘,  കുറഞ്ഞ വി.ഒ.സി. (VOC) അടങ്ങിയതും ഒറ്റക്കോട്ട് പ്രയോഗത്തിലൂടെ ചെലവ് കുറയ്ക്കുന്നതുമായ ആരോഗ്യസൗഹൃദ പെയിന്റായ 'ഭദ്രം',   വാട്ടർപ്രൂഫിംഗിനായുള്ള 'അക്വാസിൽ 2K' എന്നിവയാണ് പ്രദർശനത്തിൽ കേരള പെയിന്റ്സ് ന്റെ ഇന്നോവറ്റീവ് പ്രോഡക്റ്റ് ആയി തിരഞ്ഞെടുത്ത പ്രോഡക്ടുകൾ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0