വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന മലയാളി തടവുകാരുടെ ഇന്ത്യയിലേക്കുള്ള മാറ്റം നീയമസഭയിൽ ഉന്നയിക്കും -പാറക്കൽ അബ്ദുള്ള എം.എൽ.എ

Oct 19, 2026 - 07:09
 0
വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന മലയാളി തടവുകാരുടെ ഇന്ത്യയിലേക്കുള്ള മാറ്റം നീയമസഭയിൽ ഉന്നയിക്കും -പാറക്കൽ അബ്ദുള്ള എം.എൽ.എ

 വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന മലയാളി തടവുകാരുടെ ഇന്ത്യയിലേയ്ക്കുള്ള മാറ്റം നീയമസഭയിൽ ഉന്നയിക്കും -പാറക്കൽ അബ്ദുള്ള എം.എൽ.എ

തിരുവനന്തപുരം:വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളി തടവുകാരുടെ ഇന്ത്യയിലേക്കുള്ള മാറ്റം നിയമസഭയിൽ ഉന്നയിക്കുമെന്ന് പാറക്കൽ അബ്ദുള്ള എം എൽ എ

തടവുകാരെ കൈമാറുന്ന വിഷയത്തിൽ ഇൻഡ്യയുമായി ഉഭയകക്ഷി കരാറുകൾ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നും താൽപര്യമുള്ള മലയാളി തടവുകാരെ ഇൻഡ്യയിലേക്ക് മാറ്റുന്ന കാര്യം നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുമെന്ന് കേരള നിയമസഭയുടെ പ്രവാസി മലയാളി ക്ഷേമകാര്യ സമിതി ചെയർമാൻ പാറക്കൽ അബ്ദുള്ള പറഞ്ഞു. 

കൂടാതെ, വിദേശ രാജ്യങ്ങളിൽ നിന്ന് അർഹരായ മലയാളി തടവുകാരെ ഇന്ത്യയിലേക്ക് മാറ്റുന്നതിനായി മുൻകൈ എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുന്ന തരത്തിൽ കേരള നിയമസഭയിൽ അനുയോജ്യമായ ഒരു പ്രമേയം പാസാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസി ലീഗൽ സെൽ (പി.എൽ.സി) കേരള ചാപ്റ്റർ പ്രതിനിധി സംഘവുമായി 15 ഒക്ടോബർ-ന് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം പറഞ്ഞത്.

ഗൾഫ് രാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, യു എ ഇ എന്നീ രാജ്യങ്ങളും നിരവധി യൂറോപ്യൻ ഏഷ്യൻ രാജ്യങ്ങളുമായും തടയുകാരെ പരസ്പരം കൈമാറുന്ന കരാറുകളിൽ ഇൻഡ്യ ഒപ്പുവക്കുകയും വിദേശകാര്യവകുപ്പ് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. 

ഇന്ത്യൻ സർക്കാർ തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ദ്വിപക്ഷമോ ബഹുപക്ഷമോ ആയ കരാറുകൾ നിലവിലുള്ള രാജ്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്ന, അർഹരായ മലയാളി തടവുകാരെ ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സജീവമാക്കണം എന്ന ആവശ്യമാണ് പി.എൽ.സി ഉന്നയിച്ചത്. ഇത്തരത്തിലുള്ള കൈമാറ്റം വഴി അർഹരായ തടവുകാർക്ക് ശേഷിക്കുന്ന ശിക്ഷ ഇന്ത്യയിൽ, കുടുംബത്തിന് അടുത്തായി അനുഭവിക്കാനും, കുടുംബബന്ധം നിലനിർത്താനും, ഇൻഡ്യൻ നിയമവ്യവസ്ഥ പ്രകാരമുള്ള പരോൾ, ശിക്ഷ ഇളവ് തുടങ്ങിയവ ലഭ്യമാക്കാനും പുനരധിവാസത്തിനും സാമൂഹിക പുനഃസംയോജനത്തിനും കൂടുതൽ അനുകൂലമായ സാഹചര്യം ലഭിക്കുമെന്നും പി.എൽ.സിസമർപ്പിച്ച നിവേദനനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ഖത്തറിൽ മയക്കുമരുന്ന് കേസുകളിൽ ജയിലുകളിൽ കഴിയുന്ന എഴുപതോളം മലയാളി യുവാക്കളുടെ പ്രശ്നവും പി.എൽ.സിപ്രത്യേകമായി ഉന്നയിച്ചു. 2026 ഡിസംബർ 18-ലെ ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അമീർ മാപ്പ് ലഭ്യമാക്കുന്നതിനുള്ള ദയാഹർജി സമർപ്പിക്കുന്നതിനും, അർഹരായ തടവുകാരുടെ ഇന്ത്യയിലേക്കുള്ള കൈമാറ്റ നടപടികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകണമെന്ന് പി.എൽ.സിആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയിൽ പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് ജിഹാന്ഗിർ, അഡ്വ. ആർ മുരളീധരൻ, അബ്ദുൾ ഹക്കീം, ഉമ്മൻ, മണപ്പുറം നന്ദഗോപകുമാർ എന്നിവർ പങ്കെടുത്തു

Adv. R. Muraleedharan GeneralSecretaryPravasi Legal Cell (Kerala)Mob: +919562916653Email: plckeralatvm@gmail.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0