രാജ്യവ്യാപകമായി ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

The Prime Minister has once again called for intensified austerity measures across the country in the wake of the economic crisis

May 12, 2026 - 21:24
 0
രാജ്യവ്യാപകമായി ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

അമേരിക്ക ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി വീണ്ടും ആഹ്വാനം ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധന ഉപഭോഗം കുറയ്ക്കാൻ പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും കൂടുതൽ ഉപയോഗിക്കണമെന്നും, സർക്കാർ-സ്വകാര്യ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശനാണ്യ ശേഖരത്തിനും ഇറക്കുമതി ആശ്രയത്വത്തിനും മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണ്. യുദ്ധാവസ്ഥ തുടരുന്നതിനാൽ ആഗോള വിതരണ ശൃംഖലകൾ തകരാറിലായതും ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയർന്നതുമാണ് ആശങ്കയുണ്ടാക്കുന്നു.സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ രാജ്യത്തിന്റെ താൽപര്യത്തിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0