ഓസ്കർ പുരസ്‌കാരത്തിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ഗോന്ദൽ തിരഞ്ഞെടുക്കപ്പെട്ടു

The Marathi film Gondhal has been selected as India's official entry for the Best International Feature Film category at the 99th Academy Awards

Sep 19, 2026 - 19:23
 0
ഓസ്കർ പുരസ്‌കാരത്തിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ഗോന്ദൽ തിരഞ്ഞെടുക്കപ്പെട്ടു

ഓസ്കർ പുരസ്‌കാരത്തിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ഗോന്ദൽ തിരഞ്ഞെടുക്കപ്പെട്ടു. 99-ാമത് ഓസ്കർ പുരസ്‌കാരത്തിനുള്ള എൻട്രിയാണ് ചിത്രത്തിന് ലഭിച്ചത്. സന്തോഷ് ദവഖർ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്കർ പരിഗണനയ്ക്കായി ഇന്ത്യയെ പ്രതിനിധീകരിക്കുക. 33 ചിത്രങ്ങൾ പരിഗണിച്ച ശേഷമാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കുവേണ്ടി സമിതി അധ്യക്ഷൻ പി. ശേഷാദ്രിയുടെ നേതൃത്വത്തിലുള്ള ജൂറി ‘ഗോന്ദൽ’ തിരഞ്ഞെടുത്തത്. സംവിധായകൻ സന്തോഷ് ദവഖറിന് ലഭിക്കുന്ന പുതിയ അംഗീകാരമല്ല ഇത്. 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പീകോക്ക് പുരസ്കാരം ദവഖർ നേടിയിരുന്നു. ഈ നേട്ടത്തിന് പിന്നാലെയാണ് ‘ഗോന്ദൽ’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0